
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബിനു കോഴിക്കോട് ബീച്ച് വേദിയാകുന്നു. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ നടപ്പാക്കുന്ന ഈറ്റ് റൈറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ബീച്ചിൽ ഭക്ഷണം വിൽക്കുന്ന തട്ടുകടകളെ ചേർത്ത് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് ഒരുക്കുന്നത്. പരമ്പരാഗതമായി നിലനിൽക്കുന്ന ഭക്ഷണത്തെരുവുകളെ വൃത്തിയുള്ളതും ഗുണമേൻമയുള്ള ഭക്ഷണം വിളമ്പുന്നതുമായ തെരുവുകളാക്കി മാറ്റുന്ന പദ്ധതിയാണിത്. ഇതിനായി കോഴിക്കോട് ബീച്ചിനെ 2019ൽ തിരഞ്ഞെടുക്കുകയും പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. കോർപ്പറേഷൻ ഓഫീസ് മുതൽ ലയൺസ് പാർക്ക് വരെയുള്ള ഭാഗമാണ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബാക്കി മാറ്റുന്നത്.
Source: Manorama online