
ഒരുമ ചാരിറ്റബിൾ ട്രസ്റ്റ് വൊളന്റിയർമാർ 25-ന് വൈകീട്ട് മൂന്നുമണിക്ക് കോഴിക്കോട് ബീച്ച് ശുചീകരിക്കും.
കടപ്പുറത്തെ ഗാന്ധി റോഡ് ഭാഗത്തെ പോർട്ട് ഓഫീസ്, കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മാലിന്യനിർമാർജനം നടത്തുക. കൗൺസിലർ കെ.സി. ശോഭിത ഉദ്ഘാടനംചെയ്യും. ട്രസ്റ്റ് ചെയർമാൻ ജംഷി അരീക്കോട്, അഷ്‌റഫ് ദോസ്ത്, അബു വേങ്ങമണ്ണിൽ, ഷാജി സുന്ദർ, സാദിഖ് പന്നിക്കോട്, അജീഷ് കുമാർ കാളികാവ് പത്രസമ്മേളനത്തിൽ പങ്കെടുത്തു.