കോഴിക്കോടിന് യുനെസ്കോയുടെ 'സിറ്റി ഓഫ് ലിറ്ററേച്ചർ ടാഗ്' നേടികൊടുക്കാനൊരുങ്ങി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)
30 Mar 2022
News
യുനെസ്‌കോയുടെ സഹായത്തോടെ കോഴിക്കോടിനെ ‘സാഹിത്യ നഗരം’ ആയി അടയാളപ്പെടുത്താനൊരുങ്ങി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില). യുനെസ്‌കോയുടെ സാഹിത്യനഗര പദവി നേടാനുള്ള കോർപറേഷൻ ശ്രമത്തിന്റെ തുടർച്ചയായി പ്രാഗിൽ നിന്നുള്ള പ്രതിനിധി കോഴിക്കോട്ടെത്തിയിരുന്നു. കോഴിക്കോടിന്റെ സാഹിത്യപാരമ്പര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ വേണ്ടിയാണിത്.
വൈക്കം മുഹമ്മദ് ബഷീർ, സഞ്ജയൻ, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവൻ നായർ, എൻ.എൻ. കക്കാട്, യു.എ. ഖാദർ എന്നീ പ്രശസ്ത സാഹിത്യകാരന്മാരുടെ നാടും കൂടാതെ മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഗ്രന്ഥശാലകളുടെ വിപുലമായ ശൃംഖല, കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ പോലുള്ള വാർഷിക സാഹിത്യ പരിപാടികൾ തുടങ്ങി സാഹിത്യ രംഗത്തെ കോഴിക്കോടിന്റെ ഇടപെടലുകൾ അത്രയ്ക്കു വലുതാണ്.
കോഴിക്കോട് കോര്‍പ്പറേഷന്‍ മേയർ ബീന ഫിലിപ്പും ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദും അടുത്തിടെ അവിടെയുള്ള ചില ഉദ്യോഗസ്ഥരുമായി ഒരു ഓൺലൈൻ ആശയവിനിമയം നടത്തിയിരുന്നു. ഇതിനുള്ള പ്രാരംഭ നടപടികൾ കോഴിക്കോട് കോർപ്പറേഷൻ ആരംഭിച്ചു കഴിഞ്ഞു. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് സർവകലാശാലയുടെ സഹായത്തോടെയാണ് പൗരസമിതി നിർദ്ദേശം തയ്യാറാക്കുന്നത്. 2014 ല്‍ പ്രാഗിന് ഈ ടാഗ് ലഭിച്ചിരുന്നു.
Source: The Hindu