
എറണാകുളത്ത് നടന്ന സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് രണ്ടാം സ്ഥാനം. കണ്ണൂരിനാണ് ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനം തൃശൂരും നേടി. വിജയികൾക്ക് ശ്രീനിജൻ എംഎൽഎ സമ്മാനങ്ങൾ വിതരണംചെയ്തു. കടവന്ത്ര രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ 36 ഇനങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ 675 പേരാണ് പങ്കെടുത്തത്. നവംബർ 23 മുതൽ 26 വരെ ഗുവാഹത്തിയിൽ നടക്കുന്ന ദേശീയ ജൂനിയർ, സബ് ജൂനിയർ ടീമിനെയും തെരഞ്ഞെടുത്തു.