
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ (കിലെ) പ്രാദേശിക ഓഫീസിന്റെ ഉദഘാടനം എം.എൽ.എ, ടി. പി. രാമകൃഷ്ണൻ നിർവഹിച്ചു. ബുധനാഴ്ച്ച രാവിലെ പത്തുമണിക്ക് സിവിൽ സ്റ്റേഷനിന്റെ സമീപത്തുള്ള പി. കെ. എം ടവറിലാണ് ഉദഘാടന ചടങ്ങുകൾ നടന്നത്. കിലെ ചെയർമാന് കെ. എൻ. ഗോപിനാഥ് ചടങ്ങുകൾക്കു നേതൃത്വം നൽകി.
കേരള സർക്കാരിന്റെ സ്വയംഭരണാധികാരത്തിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്, തൊഴിൽ അടിസ്ഥാനമാക്കിയുള്ള, ട്രെയിനിങ്, റീസർച്ച്, പ്രസദ്ധീകരണങ്ങൾക്കും വേണ്ടിയാണ് രൂപംകൊണ്ടത്.