
മിഠായിത്തെരുവിലെ ഖാദി എംപോറിയത്തിൽ സർവോദയ സംഘത്തിന്റെ ജില്ലാതല ഖാദി ഓണം മേളയുടെ ഉദ്ഘാടനം വെള്ളിയാഴ്ച അഞ്ചുമണിക്ക് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കുമെന്ന് പ്രസിഡന്റ് കെ.കെ. മുരളീധരനും വൈസ് പ്രസിഡന്റ് ജി.എം. സിജിത്തും പത്രസമ്മേളനത്തിൽ അറിയിച്ചു. മേയർ എം. ബീനാ ഫിലിപ്പ് അധ്യക്ഷതവഹിക്കും. ഖാദിക്ക് 30 ശതമാനം ഉത്സവകാല റിബേറ്റ് 28 വരെ ലഭിക്കും. ഓരോ ആയിരംരൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പൺ ലഭിക്കും. പലിശരഹിത വായ്പാസൗകര്യമാണ് മേളയുടെ മറ്റൊരുപ്രത്യേകത. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനസമയം. സെക്രട്ടറി പി. വിശ്വൻ, ട്രഷറർ എം.കെ. ശ്യാംപ്രസാദ്, മനേജർ കെ. വിനോദ്കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.