27 ാമത് ദേശീയ യുവോത്സവത്തിൽ ഉജ്ജ്വല വിജയം നേടിയ കേരള ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

29 Jan 2024

News
  27 ാമത്  ദേശീയ യുവോത്സവത്തിൽ ഉജ്ജ്വല വിജയം നേടിയ കേരള ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

ജനുവരി 12 മുതൽ 16 വരെ മഹാരാഷ്ട്രയിലെ നാസിക്കൽ വച്ച് സംഘടിപ്പിച്ച 27 ാമത്  ദേശീയ യുവോത്സവത്തിൽ ഉജ്ജ്വല വിജയം നേടിയ കേരള ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. 66 അംഗ സംഘമാണ് പങ്കെടുത്തത്. 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 8 000 ഓളം പ്രതിഭകളാണ് 8 ഇനങ്ങളിലായി മത്സരിച്ചത്. 

ദേശീയ തലത്തില്‍ നാടോടിപ്പാട്ട് ഗ്രൂപ്പിനത്തിൽ  കോഴിക്കോട് - കൊയിലാണ്ടി മുനിസിപ്പാലിറ്റി ടീം ഒന്നാം സ്ഥാനവും, നാടോടിനൃത്തം ഗ്രൂപ്പ് ഇനത്തിൽ കോഴിക്കോട് - കുന്നമംഗലം ബ്ലോക്ക് ടീം രണ്ടാം സ്ഥാനവും, രചനയില്‍ നവ്യ എൻ (കാസർകോട് - കാഞ്ഞാ ക്കാട്,) മൂന്നാം സ്ഥാനവും സ്വന്തമാക്കി.  25 പോയിന്റുമായി മഹാരാഷ്ട്ര ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ 24 പോയിന്റുമായി ഹരിയാന രണ്ടാം സ്ഥാനവും, 21 പോയിന്റുമായി കേരളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗങ്ങളായ പി എം ഷബീറലി, ശരീഫ് പാലോളി, എസ് ദീപു, സന്തോഷ് കാല, മെമ്പർ സെക്രട്ടറി വി ഡി പ്രസന്നകുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ വി എസ് ബിന്ദു , മനോജർ സതീഷ് കുമാർ, ടീം കേരള പത്തനംതിട്ട ജില്ല ക്യാപ്റ്റ്യൻ രജിത്ത് വേണു എന്നിവരാണ് ടീമിനെ നയിച്ചത്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രേഖ ,ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ പ്രിത്തിയിൽ, യൂത്ത് കോർഡിനേറ്റർമാരായ എം സിനാൻ ഉമ്മർ, അമർ ജിത്ത് പി.ടി എന്നിവർ നേതൃത്വം കൊടുത്തു. ജനുവരി 9 ന് രാവിലെ 5 - മണിക്ക് കേരളത്തിൽ നിന്ന് തിരിച്ച് 19 ന് രാത്രിയിൽ 9.40 കൊച്ചിൽ എത്തി.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit