
കടത്തനാടൻ പാരമ്പര്യം അടയാളപ്പെടുത്തുന്ന കളരിപ്പയറ്റും കുട്ടികളുടെ ശിങ്കാരിമേളവും ഫാൻ നൃത്തവും ചേർന്ന ദൃശ്യവിസ്‌മയമാണ് ഉദ്‌ഘാടന ചടങ്ങിലെ വർണപ്പൊലിമയുള്ള കാഴ്‌ച.
പുതുക്കിയ കലോത്സവ മാന്വൽ പ്രകാരം സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്.
വയനാട്ടിൽനിന്നുള്ള വിദ്യാർഥികളുടെ സംഘമാണ് കളരിപ്പയറ്റ് അവതരിപ്പിക്കുക. സംസ്ഥാനത്തെ ആദ്യ സ്‌കൂൾ ശിങ്കാരിമേള സംഘമായ കുറ്റിക്കാട്ടൂർ ഹയർസെക്കൻഡറിയാണ് മേളവുമായി ഉദ്‌ഘാടനവേദിയെ ഉണർത്തുക.
ഏഴ് പെൺകുട്ടികൾ ഉൾപ്പെടെ 24 പേരടങ്ങുന്ന സംഘമാണ് ശിങ്കാരിമേളമൊരുക്കുക.
റുമുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർഥികൾ ഉൾപ്പെടുന്ന സംഘത്തെ നയിക്കുക യദുകൃഷ്‌ണനാണ്.
സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറിയിലെ സംഘമാണ് ചൈനീസ് മാതൃകയിലുള്ള ഫാൻ നൃത്തം ഒരുക്കുക.
8.30ന് മുഖ്യവേദിയായ വിക്രം മൈതാനത്ത് പതാക ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് ദൃശ്യവിസ്‌മയം.
ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ചെയർമാനും എൻ വി വികാസ് കൺവീനറുമായ സബ്‌കമ്മറ്റിക്കാണ് നേതൃത്വം.