നൂറോളം ബിസിനസ് സംരംഭകരും സ്ഥാപകരും പങ്കെടുക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഇവന്റ് ഏപ്രിൽ 27-ന്
20 Apr 2023
News
കോഴിക്കോട് അപ്പോളോ ഡിമോറ ഹോട്ടലിൽ 27-ന് നടക്കുന്ന ബിസിനസ് നെറ്റ് വർക്കിങ് ഓർഗനൈസേഷനായ ബി.എൻ.ഐ.യുടെ കോഴിക്കോട് ഗ്ലോറിയസ് ചാപ്റ്ററും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി ബിസിനസ് ഇവന്റ് സംഘടിപ്പിക്കുന്നു. നൂറോളം ബിസിനസ് സംരംഭകരും സ്ഥാപകരും പരിപാടിയിൽ പങ്കെടുക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോജക്ട് ഓഫീസർ വിഘ്നേശ് രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. രാവിലെ 7.30 മുതൽ 11.30 വരെ നടക്കുന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാം. 9446052092, 9037573019.