കേരളത്തിലെ ആദ്യ സ്കൂൾ ആർട്ട് ഗാലറി കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ തുറന്നു

07 Dec 2024

News
കേരളത്തിലെ ആദ്യ സ്‌കൂൾ ആർട്ട്‌ ഗാലറി കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ തുറന്നു

കോഴിക്കോട്‌: സ്കൂൾ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ കേരളത്തിലെ ആദ്യത്തെ സ്‌മാർട്ട്‌ ആർട്ട്‌ ഗാലറി സജ്ജീകരിച്ചു. കേരള ലളിതകല അക്കാദമിയുടെ സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ആദ്യ പ്രോജക്റ്റായ ഇതിന് 16 ലക്ഷം രൂപ ചെലവഴിച്ചു. വിദ്യാർത്ഥികളുടെ കലാ കഴിവുകളും സാമൂഹിക ബോധവും വികസിപ്പിക്കാൻ ഉതകുന്ന കലാ, സാഹിത്യ, സംസ്കാര, രാഷ്ട്രീയ, ചരിത്ര ഗാലറികൾ ഇത് ഉൾക്കൊള്ളുന്നു.


സ്കൂളിന്റെ ഡൈനിങ് ഹാളിനോട് ചേർന്ന വിസിറ്റേഴ്സ് ലോഞ്ചും ഇൻഡോർ കോർട്ടിന്റെ മുന്നിലെ ലോബി സ്പെയ്സും ഉപയോഗപ്പെടുത്തി ഇരുനിലകളിലായി ആകർഷകമായാണ് ആർട്ട്‌ ഗാലറി സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ഫാൾസ് വാൾ, ട്രാക്ക് ലൈറ്റുകൾ, ഓഡിയോ-വിഡിയോ എക്സിബിറ്റ്സ് എന്നിങ്ങനെയുള്ള സാങ്കേതിക സംവിധാനങ്ങളുമുണ്ട്.


വിവിധ കാലഘട്ടങ്ങളിൽ കോഴിക്കോട് എത്തിച്ചേർന്ന് ഇവിടുത്തെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ സാമൂഹിക വിഭാഗങ്ങളെ കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവരണങ്ങൾ ചരിത്ര ഗാലറിയിൽ കാണാം.കല, സാഹിത്യം, രാഷ്ട്രീയ, കായിക രംഗങ്ങളിൽ കോഴിക്കോടിന്റെ കീര്ത്തി ഉയർത്തിയ മഹാനായ വ്യക്തിത്വങ്ങളുടെ പോർട്രെയ്റ്റുകൾ ഉൾക്കൊള്ളുന്ന ഗാലറി, കോഴിക്കോടിന്റെ സമ്പന്നമായ ചരിത്രത്തെ ആസ്പദമാക്കി നിർമ്മിച്ച മ്യുറൽ പെയിന്റിങ്ങുകൾ, പ്രശസ്ത കലാകാരന്മാരുടെയും വിദ്യാർത്ഥികളുടെയും രചനകളാൽ ശോഭിക്കുന്ന ചിത്രങ്ങൾ എന്നിവ ഈ ഗാലറിയുടെ പ്രത്യേകതകളാണ്.


കലാകാരന്മാരുടെ നേതൃത്വത്തിൽ ആർട്ട് വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കാനും സൃഷ്ടികൾ പ്രദർശിപ്പിക്കാനും മറ്റു സ്കൂളുകളുടെ കുട്ടികൾക്കായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേ സമയം, ദേശത്തിന്റെ ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള മ്യുറൽ പെയിന്റിംഗുകളും കോഴിക്കോടിന്റെ മഹാത്മാക്കളുടെ പോർട്രെയിറ്റുകളും ആകർഷണമാണ്.


പ്രമുഖ കലാകാരന്മാർ ചിത്രരചനാ ഡെമോൺസ്ട്രേഷനുകൾ നടത്തുന്നതിനും, തത്സമയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കാണുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനും ഇവിടെ അവസരമുണ്ട്. ഒരു കാലത്ത് കുട്ടികളുടെ എണ്ണം കുറവ് കാരണം അടച്ചുപൂട്ടലിന് സമീപം എത്തിയിരുന്ന കാരപ്പറമ്പ് സ്കൂൾ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹരിത കാമ്പസായി മാറിയതോടെ, കേരളത്തിലെ മറ്റ് പൊതുവിദ്യാലയങ്ങൾക്ക് മാതൃകയാവുകയാണ്.


Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit