
കേരളത്തിൽ നിന്നും ലോകമെമ്പാടുമുള്ള സാങ്കേതികവിദ്യ, ട്രാവൽ & ടൂറിസം, ഹെൽത്ത് കെയർ, സ്‌പോർട്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്റ്റാർട്ടപ്പുകൾ, ഗ്രാഫീൻ ഇന്നൊവേഷൻ എന്നിവയും അതിലേറെയും ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള കേരള ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ച് ആർബിഎസ് ഗ്രൂപ്പിന്റെ സംയുക്ത സംരംഭമായ കേരള കോൺക്ലേവ് 2023.
“കേരള കോൺക്ലേവ് വിഷൻ” ഒന്നാം ചാപ്റ്റർ ഫെബ്രുവരി നാലിന് മർകസ് നോളജ് സിറ്റിയിലെ വലൻസിയ ഗലേറിയ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9.30-ന് മന്ത്രി പി. രാജീവ് ഉദ്ഘാടനംചെയ്യും. ചടങ്ങിൽ കേരള കോൺക്ലേവ് എക്സിക്യുട്ടീവ് ഡയറക്ടറും കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാനുമായ ഡോ. ബിജു രമേശ് അധ്യക്ഷനാകും. 11.30-ന് നടക്കുന്ന “നോളജ് കോൺക്ലേവ്” മന്ത്രി ആർ. ബിന്ദു ഉദ്ഘാടനംചെയ്യും. മുൻ ഇന്ത്യൻ അംബാസഡറും കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാനുമായ ടി.പി. ശ്രീനിവാസൻ മുഖ്യാഥിതിയാകും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന “യൂത്ത് കോൺക്ലേവ്” മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. ശശി തരൂർ എം.പി. മുഖ്യാതിഥിയായി ഓൺലൈനിൽ പങ്കെടുക്കും.
കേരളത്തിൽ സാധ്യമായ നിക്ഷേപങ്ങളിലൂടെയുള്ള ഏറ്റവും വലിയ മീറ്റിംഗിന്റെ ഭാഗമാകാനുള്ള സമയമാണിത്.