കോഴിക്കോട് തുഷാരഗിരി വീണ്ടും വേദിയാകുന്നു; അന്താരാഷ്ട്ര കയാക്കിംഗ് ചാമ്പ്യന്ഷിപ്പിന്

22 Jun 2022

News Events
കോഴിക്കോട് തുഷാരഗിരി വീണ്ടും വേദിയാകുന്നു; അന്താരാഷ്ട്ര കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന്

 

അന്താരാഷ്ട്ര കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് തുഷാരഗിരി വീണ്ടും വേദിയാകുന്നു. കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലുമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു സാഹസിക വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യഷിപ്പ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിലെ ഈ വര്‍ഷത്തെ കയാക്കിംഗ് മത്സരം നടക്കുന്നത് ഓഗസ്റ്റിലാണ്. 20-ഓളം വിദേശ രാജ്യങ്ങളിലെ നൂറോളം കയാക്കിംഗ് താരങ്ങളും മലയാളികള്‍ ഉള്‍പ്പടെ ഇരുന്നൂറോളം ദേശീയ താരങ്ങളും മത്സരത്തിന് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

കയാക്ക് എന്നപേരില്‍ അറിയപ്പെടുന്ന ചെറു വള്ളങ്ങളിലൂടെ പുഴയിലും ജലാശങ്ങളിലും തുഴഞ്ഞ് നീങ്ങുന്ന ഒരു സാഹസിക കായിക വിനോദമാണ് കയാക്കിംഗ്. വടക്കന്‍ ആര്‍ട്ടിക് പ്രദേശങ്ങളിലെ എസ്‌കിമോകള്‍ വേട്ടയാടലിനും മീന്‍പിടുത്തതിനുമായി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കയാക്കുകള്‍ നിര്‍മ്മിച്ചിരുന്നു. കയാക്കിന്റെ ഫ്രെയിം നിര്‍മ്മിക്കാന്‍ അവര്‍ തിമിംഗിലത്തിന്റെ അസ്ഥികൂടങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. എസ്‌കിമോകളുടെ ഭാഷയില്‍ കയാക്ക് എന്ന വാക്കിന്റെ അര്‍ത്ഥം 'വേട്ടക്കാരന്റെ വള്ളം' എന്നാണ്. 1950 -ളില്‍ ഫൈബര്‍ഗ്ലാസ്, പി വി സി കയാക്കുകള്‍ വികസിപ്പിച്ചു. 1970-കളോടെ യുഎസില്‍ ഇത് ഒരു മുഖ്യധാരാ കായിക ഇനമായി മാറി. പിന്നീട് ഇത് ലോകം മുഴുവനും വ്യാപിച്ചു.

ഇപ്പോള്‍ കയാക്കിംഗ് ഒളിമ്പിക്‌സില്‍ ഉള്‍പ്പടെ നടത്തുന്ന ഒരു കായികമത്സരമാണ്. ഇന്ന് ഉപയോഗിക്കുന്ന കയാക്കുകള്‍ ചെറുതും ഭാരം കുറഞ്ഞതും ഈട് നില്‍ക്കുന്നതുമായ ചെറുവള്ളങ്ങളാണ്. അലുമിനിയം, പ്ലാസ്റ്റിക്, ഫൈബര്‍ ഗ്ലാസ്, കേവ്ലാര്‍ എന്നിവ കൊണ്ടാണ് ഇത്തരം വള്ളങ്ങള്‍ നിര്‍മ്മിക്കുന്നത്. കായിക മത്സരങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ കയാക്കുകള്‍ വേഗതയുള്ളതും, വളരെ ശക്തവും, മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളും, മുങ്ങുന്നത് തടയുന്നതിനുള്ള സജ്ജീകരണങ്ങളുമുള്ളതുമാണ്

എട്ടാമത് അന്താരാഷ്ട്ര കയാക്കിംഗ് മത്സരത്തിന്റെ തീയതികള്‍ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസായിരുന്നു പ്രഖ്യാപിച്ചത്. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2022-നോട് അനുബന്ധിച്ച് ഓഗസ്റ്റ് 12, 13, 14 തീയതികളിലായിരിക്കും കേരളത്തില്‍ അന്താരാഷ്ട്ര കയാക്കിംഗ് മത്സരം നടക്കുന്നത്. സാഹസിക ടൂറിസം ഇന്ന് ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള ടൂറിസം മേഖലയാണ്. കേരളത്തിലും സാഹസിക ടൂറിസം മേഖല വളര്‍ച്ചയുടെ പാതയിലാണ്. കേരളത്തില്‍ ഈ മേഖലയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

കയാക്ക്  ഹൈലൈറ്റ്:

കോഴിക്കോടില്‍ അന്താരാഷ്ട്ര കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ്; പങ്കെടുക്കുന്നത് 20 വിദേശ രാജ്യങ്ങള്‍, 300-ഓളം താരങ്ങള്‍

ദക്ഷിണേന്ത്യയിലെ ഏക വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പാണിത്.

ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലുമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഓഗസ്റ്റ് 12, 13, 14 തീയതികളിലായിരിക്കും കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.

ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പിന് വേണ്ടി, ചാലിയാറിന്റെ ഉപനദികളായ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും മലയാളി താരങ്ങളും മറ്റ് ഇന്ത്യ താരങ്ങളുും പരിശീലനം ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ ട്രയല്‍ റണ്ണും പരിശീലനവുമാണ് പുരോഗമിക്കുന്നത്. കയാക്ക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായിട്ടാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ദക്ഷിണേന്ത്യയിലെ ഏക വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പാണ്.

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെ.എ.ടി.പി.എസ്), കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (DTPC), ഇന്ത്യന്‍ കായാക്കിംഗ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി (IKCA) ചേര്‍ന്നാണ് അന്തര്‍ദേശീയ കയാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാനത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.

മുന്‍ വര്‍ഷങ്ങളില്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവലിലിലെ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിലെ പ്രധാന ഇനം ഡൗണ്‍ റിവര്‍ എക്സ്ട്രീം റെയ്സ് ആയിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്ന പുരുഷ താരത്തിന് 'റാപ്പിഡ് രാജ' എന്നും വനിത താരത്തിന് 'റാപ്പിഡ് റാണി' എന്നുമുള്ള വിശേഷണങ്ങള്‍ നല്‍കാറുണ്ട്. 2013-ലാണ് ഇവിടെ ആദ്യത്തെ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന വേദി ചാലിപ്പുഴയിലെ പുലിക്കയത്തും സമാപന വേദി, ഇരുവഞ്ഞിപ്പുഴയിലെ പുല്ലൂരാംപാറ ഇലന്തുകടവിലുമാണ്.

.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit