ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ കവിയരങ്ങ് കവി വീരാൻകുട്ടി ഉദാഘാടനം ചെയ്തു
25 May 2023
News
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ കവിയരങ്ങ് കവി വീരാൻകുട്ടി ഉദാഘാടനം ചെയ്തു. താമരശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി സുധാകരൻ അധ്യക്ഷനായി. കരുണൻ, ജി കെ വത്സല എന്നിവർ സംസാരിച്ചു.
സത്യചന്ദ്രൻ പൊയിൽക്കാവ്, പ്രദീപ് രാമനാട്ടുകര, കലാം വെള്ളിമാട്, എ പി അനസ്, വി എ അരവിന്ദാക്ഷൻ, ശ്യാംകുമാർ വാകയാട്, ജ്യോതി അനൂപ്, രവീന്ദ്രൻ ഓണി, മോഹനൻ കുറുമ്പൊയിൽ, യൂസഫ് നടുവണ്ണൂർ, ആതിര മുരളീധരൻ, കെ അനാമിക, രേഷ്മ അക്ഷരി, ദീപ്തി വെസ്റ്റ്‌ഹിൽ, എൻ നന്ദ കിഷോർ, അനീഷ് വലിയേടത്ത്, സജിത രഘുനാഥ്, യശോദ നിർമ്മല, ഹഖ് ഇയ്യാട്, രാഘവൻ അത്തോളി എന്നിവർ കവിത അവതരിപ്പിച്ചു. എമിമാത്യുവിന്റെ ‘കാർവാറിലെ മഴ' പുസ്തകം വീരാൻകുട്ടി പ്രകാശിപ്പിച്ചു.
വിജയോത്സവത്തിൽ അക്ഷരോത്സവ വിജയികൾ അവതരിപ്പിച്ച കലാപരിപാടി അരങ്ങേറി. കെ കെ പ്രദീപൻ അധ്യക്ഷനായി. പി കെ മുരളി, കെ പി സുരേന്ദ്രനാഥ് എന്നിവർ സംസാരിച്ചു. മേളയുടെ മൂന്നാംദിനമായ വ്യാഴം പകൽ 11ന് ചരിത്രസെമിനാറിൽ ഡോ. പി ജെ വിൻസെന്റ് വിഷയം അവതരിപ്പിക്കും. നാലിന് ഗസൽ സായാഹ്നവും ഉണ്ടാവും. പുസ്‌തകോത്സവം വെള്ളിയാഴ്‌ച സമാപിക്കും.