
ഇന്ന് കർക്കടകത്തിലെ അമാവാസി. നമ്മെ നാമാക്കിയ പൂർവികരെ സ്മരിക്കുകയും അവർക്കു വേണ്ടി തിലോദകം സമർപ്പിക്കുകയും ചെയ്യണമെന്നു രാമായണത്തിൽ പറയുന്നു.
ദർഭ കൊണ്ട് പവിത്രം പിണച്ചുകെട്ടിയ വിരൽത്തുമ്പിൽ പുണ്യതീർഥങ്ങളെ ആവാഹിച്ച്, പൂർവികർക്ക് തിലോദകമർപ്പിക്കുന്ന കർക്കടകവാവ്.
ജില്ലയിൽ കർക്കടക വാവുബലി തർപ്പണത്തിനു ഇന്നലെ രാത്രി മുതൽ വിവിധ ഇടങ്ങളിൽ ബലിയിടാൻ ആളുകളെത്തിത്തുടങ്ങി. വരക്കൽ ബലി തർപ്പണ സമിതിയുടെ നേതൃത്വത്തിൽ വൈകിട്ടു മുതൽ ബലി തർപ്പണം തുടങ്ങി. ഇന്നു രാവിലെ 10 വരെയാണ് ബലിതർപ്പണം നടക്കുക. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം, തൊടിയിൽ ഭഗവതി ക്ഷേത്രം ഗോതീശ്വരം തുടങ്ങി വിവിധയിടങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു.