ഇലവൻസ് കോർട്ടായ കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയത്തിൽ കൂടുതൽ വികസന പ്രവൃത്തിക്ക് സാധ്യത
22 Feb 2024
News
ഗ്രാമപഞ്ചായത്തിലെ ഏക ഇലവൻസ് കോർട്ടായ കാരക്കുറ്റി ഇതിഹാസ് സ്റ്റേഡിയത്തിൽ കൂടുതൽ വികസന പ്രവൃത്തിക്ക് സാധ്യത തെളിയുന്നു. നിലവിൽ വർഷത്തിൽ ആറുമാസം മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഗ്രൗണ്ടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്തിന്റെയും സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിലാണ് സ്പോർട്സ് സമ്മിറ്റ് നടന്നത്.2.75 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗ്രൗണ്ട് നവീകരണത്തിനായി യങ് സ്റ്റാർ കാരക്കുറ്റിയുടെ ആഭിമുഖ്യത്തിൽ 26 സെന്റ് സ്ഥലം ഏറ്റെടുത്ത് ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടുനൽകിയിരുന്നു. ഇതോടൊപ്പം തന്നെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു പഞ്ചായത്തിൽ ഒരു ഗ്രൗണ്ട് പദ്ധതിയുടെ ഭാഗമായി ഇതിഹാസ് ഗ്രൗണ്ടിനെ പഞ്ചായത്ത് തെരഞ്ഞെടുത്തു. പ്രോജക്ടിന് ജില്ലയിൽ അംഗീകാരവും ലഭിച്ചു. ഗ്രൗണ്ടിനോട് ചേർന്ന് നിർമിക്കുന്ന നീന്തൽകുളത്തിന് 20 ലക്ഷത്തിന്റെ പ്രവൃത്തിക്കായി ടെൻഡർ നടപടിയും പൂർത്തിയായി.