മാനാഞ്ചിറയ്ക്ക് പൈതൃകച്ചന്തം പകർന്ന കപിലൻ ചന്ദ്രനേശന് റീവീവ് കോഴിക്കോട്' ൽ ഒന്നാം സ്ഥാനം

03 Nov 2022

News
മാനാഞ്ചിറയ്‌ക്ക്‌ പൈതൃകച്ചന്തം പകർന്ന കപിലൻ ചന്ദ്രനേശന് ‘റീവീവ് കോഴിക്കോട്' ൽ ഒന്നാം സ്ഥാനം

‘റീവീവ് കോഴിക്കോട്' ദേശീയ ഡിസൈൻ മത്സരത്തിൽ തിരുച്ചിറപ്പള്ളി എപിസി അസോസിയേറ്റ്‌സിന്റെ കപിലൻ ചന്ദ്രനേശന്റെ രൂപകൽപ്പന ഒന്നാം സ്ഥാനം നേടി. അഞ്ചുലക്ഷം രൂപയാണ്‌ പുരസ്‌കാരം. യങ് ആർക്കിടെക്റ്റ് ഫെസ്റ്റിവെലിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്‌സാണ് ‘റീവീവ് കോഴിക്കോട്' മത്സരം സംഘടിപ്പിച്ചത്. കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി സംരക്ഷിച്ച്‌ മാനാഞ്ചിറയും പരിസരവും ലോകോത്തര നിലവാരത്തിലുള്ള നഗര കേന്ദ്രമാക്കി മാറ്റുക എന്ന ആശയമായിരുന്നു  ‘റീവീവ് കോഴിക്കോട്‌’ പങ്കുവച്ചത്‌. ഇൻഡസ്ട്രിയൽ മ്യൂസിയം, അർബൻ കനോപ്പി, കോംട്രസ്റ്റ് കോർട്ട് യാർഡ്, അർബൻ പ്ലാസ എന്നിവയടങ്ങുന്നതാണ് കപിലന്റെ  രൂപകൽപ്പന. വിവിധ പരിപാടികൾക്കായി കോംട്രസ്റ്റ് ഫാക്ടറിയും പരിസരവും സോണുകളായി തിരിക്കും. പ്രധാന കെട്ടിടത്തിൽ ഡൈനിങ് ഹാൾ, കോ വർക്ക് സ്‌പേസ്, ടെക്‌സ്റ്റൈൽ ഡിസൈൻ സ്റ്റുഡിയോകൾ, എക്‌സിബിഷൻ സ്‌പേസ്‌ എന്നിവ വിഭാവനംചെയ്യുന്നു. 

ബംഗളൂരുവിലെ അർബൻ പ്രസിൻക്ട്‌ ആർകിടെക്‌ടിനായി കെ എസ്‌ ജനാർദൻ തയ്യാറാക്കിയ രൂപകൽപ്പനയാണ്‌ രണ്ടാമതെത്തിയത്‌.  മൂന്ന്‌ ലക്ഷവും പ്രശസ്തിപത്രവുമാണ്‌ സമ്മാനം. പൗരാണിക നിർമാണ ചാതുര്യം നഷ്ടമാക്കാതെ കോംട്രസ്റ്റിനെ നഗരഹൃദയത്തിൽ നിലനിർത്താനുള്ള ആശയമാണ്‌ പങ്കുവച്ചത്‌. സ്റ്റുഡിയോ മൊഫ്യൂസിൽ  ലാബിനായി രാഹുൽ കുസ്തഗി അവതരിപ്പിച്ച ലൂമിങ് പവിലിയൻ എന്ന രൂപകൽപ്പനക്കാണ്‌ മൂന്നാം സ്ഥാനം.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit