വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് 'കലാജാഥ'

07 Mar 2022

News
വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് 'കലാജാഥ'

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി മാർച്ച് 8ന് ടാഗോർ സെന്റിനറി ഹാളിൽ ‘സ്ത്രീ ശക്തി കലാ ജാഥ’യുടെ സംസ്ഥാനതല പ്രകാശനം നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ പരിപാടി ഉദ്ഘാടനം ചെയ്യും. സ്ത്രീധന സമ്പ്രദായത്തിനും സ്ത്രീകൾക്കെതിരായ മറ്റ് അതിക്രമങ്ങൾക്കുമെതിരായ ബോധവൽക്കരണ പ്രകടനമാണ് ‘കലാ ജാഥ’ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സ്ത്രീധനത്തിനെതിരായ സന്ദേശം സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്നതാണ് കലാജാഥയുടെ മുഖ്യ ലക്ഷ്യം. 

സ്ത്രീധനം, സ്ത്രീപീഡനം, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള നാടകങ്ങളും സംഗീതശിൽപ്പങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീശക്തി കലാജാഥയുടെ ഭാഗമായി എല്ലാ ജില്ലകളിലും 12 കലാകാരികളെ വീതം ഉൾപ്പെടുത്തി 14 കലാജാഥ ട്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യത്തിന്റെയും സർഗ്ഗാത്മകതയുടെയും തുറസ്സുകളിലേക്ക് ഉണരണമെന്ന ആഹ്വാനമാണ് സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായ സ്ത്രീശക്തി കലാജാഥ ക്യാമ്പയിനിലൂടെ ഉയർത്തുന്നത്. മാർച്ച് എട്ട് മുതൽ പതിനെട്ട് വരെ എല്ലാ ജില്ലകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീശക്തി കലാജാഥ പര്യടനം നടത്തും.

 

 

 

Source: PRD Live, Information Public Relations Department

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit