കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ 37 പോയന്റുകൾ കരസ്ഥമാക്കി കാക്കൂർ സി.ഡി.എസ് ചാമ്പ്യൻമാരായി
25 May 2023
News
കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ കാക്കൂർ സി.ഡി.എസ്. ചാമ്പ്യൻമാരായി. 37 പോയന്റുകൾ കരസ്ഥമാക്കിയാണ് അവർ വിജയിച്ചത്. 32 പോയന്റുകളുമായി പയ്യോളിയും 28 പോയന്റുകളുമായി ചേമഞ്ചേരിയും രണ്ടും മൂന്നും സ്ഥാനത്തെത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
സമാപന പരിപാടിയിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു, ഇ.കെ.അജിത്ത്, നഗരസഭാംഗങ്ങളായ വി.പി. ഇബ്രാഹിംകുട്ടി, വത്സരാജ് കേളോത്ത്, കെ.കെ. വൈശാഖ്, സി.ഡി.എസ്.അധ്യക്ഷ എം.പി. ഇന്ദുലേഖ, കെ.വിജു എന്നിവർ സംസാരിച്ചു.