കക്കയം ഡാം സൈറ്റ് ഹൈഡൽ ടൂറിസം പാർക്ക് സഞ്ചാരികൾക്ക് തുറന്നുകൊടുത്തു
24 Feb 2024
News
കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് ഒരു മാസമായി അടച്ചിട്ട കക്കയം ഡാം സൈറ്റ് ഹൈഡൽ ടൂറിസം പാർക്ക് സഞ്ചാരികൾക്ക് തുറന്നുകൊടുത്തു. കെ.എം. സച്ചിൻദേവ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വെള്ളിയാഴ്ച മുതൽ തുറക്കാൻ തീരുമാനമായത്. എന്ന് തുറക്കാൻ പറ്റുമെന്ന് ഒരാഴ്ചക്കുള്ളിൽ വനംവകുപ്പ് അറിയിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിട്ടുട്ടിട്ടുണ്ട്.
ഹൈഡൽ ടൂറിസം സെന്ററിലെ സുരക്ഷിതത്വം ആവശ്യമായ ഗാർഡുകളെ നിയോഗിച്ച് ഉറപ്പാക്കണമെന്നും ഇതു സംബന്ധിച്ച് വിളിച്ചുചേർത്ത യോഗത്തിൽ എം.എൽ.എ നിർദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം സന്ദർശകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി രണ്ട് വനം വകുപ്പ് വാച്ചർമാരെ ഹൈഡൽ ടൂറിസത്തിനായി താൽക്കാലികമായി വിട്ടുനൽകിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്കുശേഷം ഡാം സൈറ്റിലേക്ക് സഞ്ചാരികൾ വന്നുതുടങ്ങി.