
കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ജൂട്ട് ബോർഡ് സംഘടിപ്പിക്കുന്ന ജൂട്ട് മേളയ്‌ക്ക് കല്ലായി റോഡിലെ സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ തുടക്കമായി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 25 സംരംഭകരുടെ പരിസ്ഥിതി സൗഹൃദ ചണ ഉൽപ്പന്നങ്ങൾ മേളയിലുണ്ട്. കരകൗശലവസ്തുക്കൾ, പാവകൾ, ബാഗുകൾ, ഗിഫ്റ്റ്, ഹോം ടെക്സ്റ്റൈൽസ്, ഗൃഹാലങ്കാര വസ്‌തുക്കൾ, പാദരക്ഷകൾ മുതലായവ പ്രദർശനത്തിലുണ്ട്. മേയർ ബീന ഫിലിപ്പ് ഉദ്‌ഘാടനംചെയ്‌തു. ജൂട്ട് ബോർഡ് മാർക്കറ്റിങ് ഹെഡ് ടി അയ്യപ്പൻ അധ്യക്ഷനായി. 14 വരെ രാവിലെ പത്തുമുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം.