
ഗ്രാമപ്പഞ്ചായത്തിൽ ജീവതാളം പദ്ധതിയ്ക്ക് തുടക്കം. ജില്ലാപഞ്ചായത്തുമായി സഹകരിച്ച് സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജീവതശൈലീരോഗനിർണയവും പ്രതിരോധവും വിവിധതരം അർബുദങ്ങൾ കണ്ടുപിടിച്ച് ചികിത്സിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. വാർഡ്തല സമിതികൾ രൂപവത്കരിച്ച് വൊളന്റിയർമാരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
സർവേയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പാച്ചാക്കിൽ നടന്നു. പ്രസിഡൻറ്് സി.കെ. ശ്രീകുമാർ, ജെ.എ.എച്ച്.ഐ.മാരായ രതീഷ്, സത്യൻ, ഉഷ, യു.വി. സറീന, ദീപ, രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.