
ജില്ലയിൽ "ജീവതാളം" പദ്ധതിക്ക് തുടക്കം കുറിച്ചു. ജീവിത ശൈലി രോഗ പ്രതിരോധത്തിനും, നിയന്ത്രണത്തിനുമാണ് ഈ പദ്ധതി കൊണ്ടുവന്നത്. ആരോഗ്യ മന്ത്രി വീണ ജോർജ്, കോഴിക്കോട് ടാഗോർ ഹാളിൽ ഉദ്‌ഘാടനം നിർവഹിച്ചു. ജീവിതശൈലീ രോഗങ്ങളെ ചെറുക്കുന്നതാണ് ആരോഗ്യ രംഗം നേരിടുന്ന ഒരു വലിയ വെല്ലുവിളിയെന്നു മന്ത്രി പറഞ്ഞു. ഇതിനായുള്ള "ജീവതാളം" പദ്ധതി സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് കോഴിക്കോട്ടാണ്. ഇതിന്റെ ഫലം ജില്ലയ്ക്കുണ്ടാകുമെന്നും അവർ പറഞ്ഞു. എസ് ആർ വൈശാഖിനെ ജീവതാളം അംബാസഡറായി പ്രഖ്യാപിച്ചു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.