
എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയായ ജല്‍ ജീവന് മിഷന് അപേക്ഷാ ഫോം വിതരണം ആരംഭിച്ചു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെയാണ് എല്ലാ ഭവനങ്ങളിലും ശുദ്ധജലം ഉറപ്പ് വരുത്തുന്ന ജല്‍ ജീവന് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്.
കുടിവെള്ള പൈപ്പ് ലൈൻ കണക്ഷൻ ആവശ്യമുള്ളവർ നിർദ്ദിഷ്ട മാതൃകയിലുള്ള ഫോം പൂരിപ്പിച്ച് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന ജൽ ജീവൻ മിഷൻ സഹായസ്ഥാപന ഓഫീസിൽ ഓഫീസിൽ 2023 ഫെബ്രുവരി 15ന് മുമ്പായി നൽകേണ്ടതാണ്. അപേക്ഷാ ഫോറം അതേ സ്ഥലത്തു നിന്നും പഞ്ചായത്ത് ജനപ്രതിനിധികളിൽ നിന്നും ലഭ്യമാണ്. പരമാവധി ഗുണഭോക്താക്കൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു.