കോഴിക്കോട് ജില്ലയിലെ പുലിക്കയത്ത് ഇന്റർനാഷണൽ കയാക്കിങ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു
08 Jul 2024
News
ഇന്റർനാഷണൽ കയാക്കിങ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജലസാഹസിക വിനോദത്തെ. പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പുലിക്കയത്ത് കേരള സർക്കാർ സ്ഥാപിച്ചതാണ് ടൂറിസം ഫെസിലിറ്റേഷൻ സെന്റർ. ഇതിന്റെ പ്രവർത്തന ഉദ്ഘാടനം എം.എൽ.എ. ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കോഴിക്കോട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്പോർട്‌സും ടൂറിസം വകുപ്പും സംയുക്തമായാണ് സെന്ററിന്റെ പ്രവർത്തനം നടത്തുന്നത്.
കോഴിക്കോട് കലക്ടര്‍ സ്നേഹില്‍ കുമാര്‍ ഐ.എ.എസ്, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ്.കെ.സജീഷ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന്‍, ഡി.ടി.പി.സി സെക്രട്ടറി നിഖില്‍.ടി.ദാസ്, അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്, ജെല്ലിഫിഷ് മാനേജിംഗ് ഡയറക്ടര്‍ റിന്‍സി ഇഖ്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിദഗ്‌ധ പരിശീലകരുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറ്റ് വാട്ടർ കയാക്കിങ് പരിശീലനം, റാഫ്റ്റിങ്, റെസ്ക്യൂ കോഴ്സ്, കൂടാതെ വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള പാക്ക് റാഫ്റ്റിംഗിന് പരിശീലനത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. 2023 ലെ മലബാർ റിവർ ഫെസ്‌റ്റിവല്ലിൻ്റെ മാധ്യമ അവാർഡ് വിതരണവും ഇതിനോടൊപ്പം മന്ത്രി നിർവഹിച്ചു.