
എൻ.ഐ.ടി.യിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അടിസ്ഥാന സൗകര്യവികസന അന്താരാഷ്ട്ര സമ്മേളനം നടത്തി. ഡൽഹി സി.എസ്.ഐ.ആർ. - സി.ആർ.ആർ.ഐ. ഡയറക്ടർ പ്രൊഫ. മനോരഞ്ജൻ പരിദ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിലവിൽ സ്വകാര്യഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന ആളുകളെ പൊതുഗതാഗത സംവിധാനത്തിലേക്കു മാറാൻ പ്രേരിപ്പിക്കുക എന്നതാണ് പൊതുഗതാഗത മേഖല നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. എൻ.ഐ.ടി.സി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായി.
‘അടിസ്ഥാനസൗകര്യ വികസനത്തിലെ സമീപകാല മുന്നേറ്റങ്ങൾ- 2024’ എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ അടിസ്ഥാനസൗകര്യ വികസനകാര്യങ്ങൾ ചർച്ചയായി. ഡൽഹി ഐ.ഐ.ടി. പ്രൊഫ. സുരേഷ് ഭല്ല മുഖ്യാതിഥിയായി.