
19 ദിവസം നീളുന്ന അന്താരാഷ്ട്ര കലാ കരകൗശല മേള ഇരിങ്ങൽ സർഗാലയയിൽ തുടങ്ങി. മേള മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. 12 രാജ്യങ്ങളിലെ കരകൗശല വിദഗ്‌ധരും 26 സംസ്ഥാനങ്ങളിലെ 236 സ്‌റ്റാളുകളും മേളയിലുണ്ടാകും.
കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി. ക്രാഫ്റ്റ് ബസാർ പവിലിയൻ കലക്ടർ ഡോ. തേജ് ലോഹിത് റെഡ്ഡിയും അന്താരാഷ്ട്ര ക്രാഫ്റ്റ് പവിലിയൻ നഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീക്കും നബാർഡ് പവിലിയൻ ചീഫ് ജനറൽ മാനേജർ ഗോപകുമാരൻ നായരും ഉദ്ഘാടനംചെയ്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഉപഹാരം നൽകി. കൗൺസിലർ മുഹമ്മദ് അഷറഫ്, ഡോ. സജി പ്രഭാകരൻ, നിരഞ്ജൻകുമാർ ജൊന്നലഗട, എം പി ഷിബു, മഠത്തിൽ നാണു എന്നിവർ സംസാരിച്ചു. സർഗാലയ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി പി ഭാസ്കരൻ സ്വാഗതവും ജനറൽ മാനേജർ ടി കെ രാജേഷ് നന്ദിയും പറഞ്ഞു. വയനാട് മലമുഴക്കി ട്രൂപ്പിന്റെ ബാംബു മ്യൂസിക് പരിപാടിയും അരങ്ങേറി.