ഷെയ്ഖ് അൻസാരി മെമ്മോറിയൽ സോഷ്യൽ എക്സലൻസ് അവാർഡിന് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ അർഹമായി
13 Feb 2024
News
അന്തരിച്ച മതപണ്ഡിതനും മനുഷ്യസ്‌നേഹിയുമായ ഷെയ്ഖ് അബ്ദുല്ല ഇബ്രാഹിം അൻസാരിയുടെ സ്മരണയ്ക്കായി ദയാപുരം എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ സെൻ്റർ ഏർപ്പെടുത്തിയ ഷെയ്ഖ് അൻസാരി മെമ്മോറിയൽ സോഷ്യൽ എക്സലൻസ് അവാർഡിന് കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (ഐപിഎം) അർഹമായി.
മൂന്ന് പതിറ്റാണ്ടായി സാന്ത്വന പരിചരണ രംഗത്തും അനുബന്ധ പരിശീലന രംഗത്തും അദമ്യമായ സാന്നിധ്യം കണക്കിലെടുത്താണ് ഐപിഎമ്മിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.