മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി ബ്ലോക്ക് നിർമാണത്തിനു പ്രാരംഭ നടപടികൾ ആരംഭിച്ചു

13 Jul 2024

News
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി ബ്ലോക്ക് നിർമാണത്തിനു പ്രാരംഭ നടപടികൾ ആരംഭിച്ചു

187 കോടി രൂപ ചെലവിൽ ഇരുപതിനായിരം സ്‌ക്വയർഫീറ്റ് വിസ്തൃതിയിൽ 3 നിലയുള്ള ഒപി ബ്ലോക്ക് നിർമാണത്തിനു പ്രാരംഭ നടപടികൾ ആരംഭിച്ചു.മെഡിക്കൽ കോളജ് ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായാണ് ഒപി ബ്ലോക്ക് നിർമാണം  ആരംഭിച്ചത്. എംസിഎച്ചിലെ നിലവിലെ ഒപി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ജനറൽ മെഡിസിൻ, സർജറി, ഓർത്തോ, ചർമരോഗം, ഉദരരോഗം, നേത്രരോഗം, മാനസികാരോഗ്യ വിഭാഗം തുടങ്ങിയ ഒപികളെല്ലാം പുതുതായി നിർമിക്കുന്ന കേന്ദ്രീകൃത ഒപി സംവിധാനത്തിലേക്ക് മാറും. ഇതോടൊപ്പം ലാബ്, ഫാർമസി അനുബന്ധ സൗകര്യങ്ങളുമുണ്ടാകും.

ഇന്ത്യൻ കോഫി ഹൗസ്, കെഎസ്ഇബി ഓഫിസ്, പോസ്റ്റ് ഓഫിസ് തുടങ്ങിയ കെട്ടിടങ്ങൾ നിൽക്കുന്ന സ്ഥലത്താണ് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള കെട്ടിടം നിർമിക്കുന്നത്. ഇവിടെയുള്ള സ്ഥാപനങ്ങൾക്കെല്ലാം മറ്റൊരിടത്തേക്ക് മാറാൻ  കത്ത് നൽകി. പ്ലാനിന് അന്തിമ രൂപം നൽകാൻ പ്രിൻസിപ്പലിന്റെ ചേംബറിൽ വിവിധ വകുപ്പ് മേധാവികളുടെയും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും യോഗം ചേർന്നിരുന്നു. നിർമാണത്തിനുള്ള ഭരണാനുമതി നേരത്തേ ലഭിച്ചിട്ടുണ്ട് കേന്ദ്ര സർക്കാരിനു കീഴിലുള്ള ഹൈറ്റ്സിനാണ് (എച്ച്എൽഎൽ ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡ്) നിർമാണ ചുമതല.


Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit