
ലോകനാർകാവിൽ ടൂറിസം ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം 30-ന് വൈകീട്ട് നാലുമണിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. ടൂറിസംപദ്ധതിയിൽ ഉൾപ്പെടുത്തി നാലര കോടിരൂപ ചെലവഴിച്ചാണ് ഈ ഗസ്റ്റ് ഹൗസിന്റെ നിർമാണം. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദഘാടന ചടങ്ങുകൾക്കു അധ്യക്ഷതവഹിക്കും.
സ്വാഗതസംഘം രൂപവത്കരിച്ചു. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദ്ഘാടനംചെയ്തു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ഭാരവാഹികൾ: കെ.കെ. ബിജുള (ചെയർ.), കെ. ഗോപാലൻ, കെ. സിമി, ഇ. നാരായണൻ നായർ, പി.പി. മുരളി, എം. ബാലചന്ദ്രൻ (വൈസ്.ചെയർ.), കൊടുക്കാട്ട് ബാബു (ജന.കൺ.), സഫിയ മലയിൽ, പ്രകാശൻ, പി.പി. രാജൻ, പി.എം. ബിജു, മനോജൻ (ജോ.കൺ.), ചന്ദ്രൻ (ഖജാ.).