
ഫറോക്ക് ചുങ്കം ജങ്‌ഷനിലെ ഫാം റോക്ക് ഗാർഡൻ ആൻഡ് വൈക്കം വൈക്കം മുഹമ്മദ് ബഷീർ പാർക്ക് 28-ന് വൈകീട്ട് അഞ്ചിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കരുവൻതിരുത്തി സർവീസ് സഹകരണബാങ്കിന്റെയും ഡോ. ഹൈമ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്ത സംഭരംഭമാണ് ഈ പാർക്ക്.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കും. സാമൂഹികപ്രതിബദ്ധതയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സ്വാഗതസംഘം സമ്മേളനം ഉദ്ഘാടനംചെയ്ത ബാങ്ക് പ്രസിഡൻറ് കെ.എം. ബഷീർ പറഞ്ഞു. സ്വാഗതസംഘ രൂപവത്കരണയോഗത്തിൽ എം. ബാബുരാജ്, പി. ഷിജു, ബാങ്ക് വൈസ് പ്രസിഡന്റ് എൻ. രാജീവൻ, സെക്രട്ടറി ഖാലിദ് ഷമീം, പ്രകാശ് കറുത്തേടത്ത്, കെ. വിജയകുമാർ, കെ. അബ്ദുൽ അലി, പി. ബഷീർ, ബാസിത് ചേലക്കോട്, ബാങ്ക് ഡയറക്ടർ മൊയ്തീൻകോയ എന്നിവർ സംസാരിച്ചു.