
'സുരക്ഷിത ശബ്ദം പൗരാവകാശം' എന്ന ആശയത്തിൽ ഐഎംഎ നാഷനൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 6.30നു ബീച്ചിൽനിന്നു പെരിന്തൽമണ്ണ വരെ സൈലന്റ് വീൽ സൈക്കിൾ റാലി നടത്തും. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ആസ്റ്റർ മിംസ്, കാലിക്കറ്റ് പെഡല്ലേഴ്സ്, ബീച്ച് റൈഡേഴ്സ് കാപ്പാട്, മലബാർ സൈക്കിൾ റൈഡേഴ്സ് എന്നിവയുടെ സഹകരണത്തോടെയാണു ഐഎംഎ സൈക്കിൾ റാലി നടത്തുന്നത്. നാളെ ബീച്ചിൽ റാലി കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്യും.
റാലിയുടെ ഉദ്ഘാടനം ഇന്നു രാത്രി 8ന് ഐഎംഎ ഹാളിൽ നടക്കും. അനാവശ്യമായി ഹോൺ മുഴക്കാതിരിക്കുക വായു സമ്മർദ ഹോണുകൾ ഒഴിവാക്കുക, പ്രധാന വീഥികളിൽ സൈലന്റ് സോൺ മാർക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ പ്രചരിപ്പിക്കലാണ് സൈലന്റ് വീൽ സൈക്കിൾ റാലിയുടെ ലക്ഷ്യമെന്നു ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ.ബി.വേണുഗോപാലും സെക്രട്ടറി ഡോ.ശങ്കർ മഹാദേവനും അറിയിച്ചു.
Source: Manoramaonline