
മുൻവർഷങ്ങളെ അപേക്ഷിച്ച് ഗോതീശ്വരം ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിന് വൻ തിരക്ക്. സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് വിദൂരപ്രദേശങ്ങളിൽ നിന്നുപോലും ബലിയിടാനായി എത്തിയത്. ഞായറാഴ്ച രാത്രി ഏഴിന് തുടങ്ങിയ ബലികർമങ്ങൾ നിർവഹിക്കുന്നവർക്ക് ഡോക്ടർമാരുടെ സേവനം ഉൾപ്പെടെ ക്രമസമാധാന പരിപാലനത്തിനായി തീരദേശപോലീസും സുരക്ഷയ്ക്കായി അഗ്നിരക്ഷാസേനയും തിങ്കളാഴ്ച രാവിലെ ബലികർമങ്ങൾ അവസാനിക്കുംവരെ സ്ഥലത്തുണ്ടായിരുന്നു.
ക്ഷേത്രസമിതി പ്രസിഡന്റ് പിണ്ണാണത്ത് ജനാർദനൻ, സെക്രട്ടറി പയ്യാനക്കൽ ശശിധരൻ, ആധ്യാത്മിക പ്രഭാഷകനായ വാസുദേവൻ പനോളി, ഷൈജു പിണ്ണാണത്ത്, ബിനീഷ് വിയ്യാംവ...വിയ്യാംവീട്ടിൽ, അനൂപ് എടത്തൊടി, ഷാജി കിരൺ കടപ്പയിൽ എന്നിവർ ബലികർമങ്ങൾക്ക് കാർമികത്വം വഹിച്ചു.