
കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയുടെ ചരിത്ര പ്രാധാന്യത്തെ അടിസ്ഥാനമാക്കി ‘കോംട്രസ്റ്റ് ഹെറിറ്റേജ്’ ഫോട്ടോപ്രദർശനം തുടങ്ങി. കോഴിക്കോടിന്റെ പൈതൃകസ്വത്തായ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയെ സംരക്ഷിച്ചുനിർത്തുകയെന്ന ആശയവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്‌സി (ഐ.ഐ.എ.)ന്റെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ എ. പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു. കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയുടെ ദുരവസ്ഥ തുറന്നുകാട്ടുന്ന 45 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. പ്രവർത്തനം നിലച്ച് ചിതലരിക്കുന്ന തറകളും ഫർണിച്ചറുകളും മഴവെള്ളത്തിൽ കുതിർന്നുകൊണ്ടിരിക്കുന്ന ചരിത്രരേഖകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. 27 മുതൽ കോഴിക്കോട് നടക്കുന്ന യങ് ആർക്കിടെക്റ്റ്‌സ് ഫെസ്റ്റിവെലിന്റെയും ക്രോസ് റോഡ്‌സിന്റെയും ഭാഗമായാണ് പ്രദർശനം. ഐ.ഐ.എ. കാലിക്കറ്റ് സെന്റർ ചെയർപേഴ്‌സൺ പി.പി. വിവേക്, കേരള ചാപ്റ്റർ വൈസ് ചെയർമാൻ വിനോദ് സിറിയക്, ബ്രിജേഷ് ഷൈജാൾ, നൗഫൽ സി. ഹാഷിം, ഷാം സലീം, ആബിദ് റഹീം തുടങ്ങിയവർ പങ്കെടുത്തു. പ്രദർശനം 25-ന് സമാപിക്കും.