വടകര നഗരസഭക്ക് കീഴിലുള്ള ഹരിയാലി പെൺകരുത്തിന്റ വിജയഗാഥ തീർത്ത് മുന്നേറുകയാണ്
09 May 2023
News
മാലിന്യ നിർമാർജനത്തിൽ മാതൃക തീർത്ത് കുതിക്കുമ്പോൾ തൊട്ടതെല്ലാം വിജയത്തിലെത്തിച്ച ചരിത്രമാണ് വടകര നഗരസഭക്ക് കീഴിലുള്ള ഹരിയാലിക്ക് പറയാനുള്ളത്. പെൺകരുത്തിന്റ വിജയഗാഥ തീർത്ത് മുന്നേറുകയാണ് ഇവിടെ ഒരു സംഘം വനിതകൾ.
ഹരിയാലി ഹരിതകർമ സേന എന്നും വേറിട്ട കാഴ്ചയാണ്. ഗ്രീൻ ടെക്നോളജി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹരിയാലി മാലിന്യങ്ങൾ സംസ്കരിക്കുക എന്നതിലുപരി മാലിന്യ മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകള്‍ കൂടിപരിശോധിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. 2017 ഒക്ടോബറിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഹരിയാലിക്ക് തുടക്കമിട്ടത്. സൊസൈറ്റി ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്താണ് പ്രവർത്തിക്കുന്നത്.