
ഹരിതകർമസേന പ്രവർത്തനം നിരീക്ഷിക്കുന്നതിന് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പുണ്ട്. പൊതുജനങ്ങൾക്ക് നിർദേശങ്ങളും പരാതികളും അറിയിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് ഹരിതകർമസേനയുടെ പ്രവർത്തനം മനസ്സിലാക്കുന്നതിനും യൂസർഫീസ് രേഖപ്പെടുത്തുന്നതിനും ആപ്പ് വഴി സാധിക്കും. വീടുകളിൽ ക്യു.ആർ. കോഡ് പതിക്കും. ഇതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.