
കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഗവ. നഴ്സുമാരുടെ സംസ്ഥാനതല കായികമേള മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. സമ്മാനദാനം നിർവഹിച്ചു.
മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ നടന്ന കായികോത്സവത്തിൽ കെ.ജി.എൻ.എ. സംസ്ഥാന പ്രസിഡന്റ് സി.ടി. നുസൈബ അധ്യക്ഷയായി. ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ, എൻ.ബി. സുധീഷ്‌കുമാർ എന്നിവർ സംസാരിച്ചു. 109 പോയന്റ് നേടി കോഴിക്കോട് ജില്ല ഒന്നും 89 പോയിന്റുമായി കണ്ണൂർ രണ്ടും 87 പോയന്റ് നേടി പാലക്കാട് മൂന്നും സ്ഥാനം നേടി. 48 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ സർക്കാർ ആശുപത്രികളിലെ 300-ൽ അധികം നഴ്‌സുമാർ പങ്കെടുത്തു. റോയ് വി. ജോസ് (കണ്ണൂർ), സ്മിത വി.പി. (കോഴിക്കോട്), അനീഷ് പി. (പാലക്കാട്), ബിന്റു ബിജു (ഇടുക്കി) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.