കേരളത്തിലെ ആദ്യ ഫ്രീ വൈഫൈ കാമ്പസായി മാറുന്നു മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്
20 Feb 2024
News
കേരളത്തിലെ ആദ്യ ഫ്രീ വൈഫൈ കാമ്പസായി മാറുന്നു മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കാമ്പസിൽ ചൊവ്വാഴ്ച മൂന്നു മണിക്ക് സൗജന്യ വൈഫൈ സംവിധാനത്തിന്റെ ഉദ്ഘാടനം കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എളമരം കരീം എം .പി ഉദ്ഘാടനം െചയ്യും. ആദ്യ ഘട്ടമായി ഒരാൾക്ക് ദിവസം 300 എം.ബിവരെ ഉപയോഗിക്കാനാകും. ഇതിനായി യൂസർനെയിമും പാസ്വേർഡുമുള്ള സൗജന്യ വൗച്ചറുകൾ വിദ്യാർഥികൾക്ക് കൈമാറും.
ഗവേഷണ വിദ്യാർഥികൾക്കും അതിഥികൾക്കും പ്രത്യേകം വൗച്ചറുകൾ നൽകാനും സൗകര്യമുണ്ട്. ബി.എസ്.എൻ.എല്ലിനാണ് നിർവഹണ ചുമതല. ഉദ്ഘാടനത്തിന് ശേഷം ‘ആർട്സിനൊപ്പം- ടുഗെതർ വീ കാൻ’ പരിപാടി വൈകീട്ട് നാലിന് സെമിനാർ ഹാളിൽ നടക്കും.