
ബേപ്പൂരിന്റെ സമഗ്ര ടൂറിസം വികസനത്തിന് പത്തുകോടി സർക്കാർ അനുവദിച്ചതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ബേപ്പൂർ മറീനയുടെ നിർമാണപ്രവൃത്തിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ബേപ്പൂർ തുറമുഖത്തിന്റെയും ബേപ്പൂർ മീൻപിടിത്ത തുറമുഖത്തിന്റെയും ഉൾപ്പെടെ ജില്ലയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷതവഹിച്ചു. നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷ കെ. കൃഷ്ണകുമാരി, കൗൺസിലർമാരായ ടി. രജനി, വാടിയിൽ നവാസ്, ടി.കെ. ഷമീന, കെ. രാജീവ്, ഡി.ടി.പി.സി. സെക്രട്ടറി ടി. നിഖിൽദാസ്, ജില്ലാ വികസന കമ്മിഷണർ മാധവിക്കുട്ടി, ടൂറിസം ജോയന്റ് ഡയറക്ടർ ടി.ജി. അഭിലാഷ് എന്നിവർ സംസാരിച്ചു.