
നൂതനാശയങ്ങൾക്കും വളർച്ചയ്ക്കും സാങ്കേതിക പങ്കാളികളുമായുള്ള സഹകരണത്തിനും അംഗീകാരമായി കോഴിക്കോട്ടെ സർക്കാർ സൈബർപാർക്ക് ഐസിടി അക്കാദമി ഇക്കോസിസ്റ്റം പാർട്ണർ അവാർഡ് നേടി.
ഐസിടി അക്കാദമി ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന നൈപുണ്യങ്ങൾ, എഞ്ചിനീയറിംഗ്, ടെക്നോളജി എന്നിവയെക്കുറിച്ചുള്ള ഉത്തരകേരള സെഷനിൽ സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ ഐസിടി അക്കാദമി സിഇഒ മുരളീധരൻ മണ്ണിങ്കലിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
കാലിക്കറ്റ് ഫോറം ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി സെക്രട്ടറി അഖിൽകൃഷ്ണൻ ടി., ടെൽ-കെ ഓപ്പറേഷൻസ് മാനേജർ ശരത് എം.നായർ, സൈബർപാർക്ക് ഡെപ്യൂട്ടി മാനേജർ എ.ബിജേഷ് എന്നിവർ പങ്കെടുത്തു.
2008-ൽ സ്ഥാപിതമായ ഐസിടി അക്കാദമി, ഐടി മേഖലയിലെ ബിരുദധാരികളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ തൊഴിലവസരം വർദ്ധിപ്പിക്കുന്നതിനുമുള്ള വിഭവങ്ങൾ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടത്തുന്നതാണ്.