അട്ടപ്പാടിയിലെ ഇരുള നൃത്ത മത്സരത്തിൽ ആറാടി ജി.ജി.വി.എച്ച്.എസ്.എസ്. ജില്ല കലോത്സവത്തിലേക്ക് യോഗ്യത നേടി.
01 Nov 2024
Newsഫറോക്ക്: ഫറോക്ക് ഉപജില്ല കലോൽസവത്തിൽ ഇരുള നൃത്തവും നാടൻപാട്ടും വിഭാഗങ്ങളിൽ ജി.ജി.വി.എച്ച്.എസ്.എസ് ഫറോക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി, ജില്ല കലോത്സവത്തിലേക്ക് യോഗ്യത നേടി. സംസ്ഥാനത്തുടനീളം വിവിധ ഉപജില്ലകളിൽ നടക്കുന്ന ഈ വർഷത്തെ കലോൽസവത്തിൽ ഗോത്രകലാരൂപങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.
മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി, വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ഇരുള നൃത്തം അഥവാ ആട്ടം പാട്ടം), പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവ ഉൾപ്പെടുന്ന വിവിധ കലാരൂപങ്ങളോടു കൂടി കലോത്സവം മാന്വൽ പരിഷ്കരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തുവിട്ടു.