വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൻ്റെ ഫ്രീസ്റ്റൈൽ ഇനങ്ങൾ മീൻതുള്ളിപ്പാറയിൽ നടന്നു
26 Jul 2024
News Event
രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൻ്റെ പത്താം പതിപ്പിൻ്റെ ഫ്രീസ്റ്റൈൽ ഇനങ്ങൾ വ്യാഴാഴ്ച ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീൻതുള്ളിപ്പാറയിൽ നടന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ടി.പി. രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
യുവാക്കൾക്കിടയിൽ സാഹസിക വിനോദസഞ്ചാരത്തിനുള്ള ആവശ്യം വർദ്ധിക്കുന്നത് സ്വാഭാവികമായും കയാക്കിംഗ് പോലുള്ള പരിപാടികൾ സംസ്ഥാനത്ത് ജനകീയമാക്കാൻ സഹായിക്കുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ രാമകൃഷ്ണൻ പറഞ്ഞു. സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കാതെയാണ് പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും വിവിധ തദ്ദേശ സ്ഥാപന മേധാവികളും പങ്കെടുത്തു.