ബീച്ചിലെ ഫ്രീഡം സ്ക്വയറിന് വാസ്തുശില്പ മേഖലയിലെ മികവിന് ഐ.ഐ.എ നാഷനല്‍ എക്സലന്‍സ് അവാര്‍ഡ്
13 Mar 2023
News
സാമൂഹിക പ്രതിബദ്ധതയുള്ള നിര്‍മിതികളുടെ വിഭാഗത്തില്‍ മികച്ച രൂപകൽപനക്കുള്ള ഐ.ഐ.എ ദേശീയ അവാര്ഡ്അ ബീച്ചിലെ ഫ്രീഡം സ്ക്വയറിന് . വാസ്തുശില്പ മേഖലയിലെ മികവിന് രാജ്യത്തുള്ള ഏറ്റവും മികച്ച അംഗീകാരമാണ് ഐ.ഐ.എ നാഷനല്‍ എക്സലന്‍സ് അവാര്‍ഡ്. ഡീ എര്‍ത്ത് ആര്‍ക്കിടെക്റ്റ്സിന്റെ നേതൃത്വത്തില്‍ പി.പി. വിവേക്, നിഷാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബീച്ചിലെ സ്വാതന്ത്ര്യ ചത്വരത്തിന്റെ രൂപകൽപന. കിയാര ലൈറ്റിങ് ആണ് ലൈറ്റിങ് ഡിസൈനര്‍.
എ. പ്രദീപ്കുമാര്‍, എം.എൽ.എ ഫണ്ടില്‍നിന്ന് തുക വകയിരുത്തി ഐ.ഐ.എ കോഴിക്കോട് സെന്ററിന്റെ പങ്കാളിത്തത്തോടെ 2020ലാണ് ബീച്ചില്‍ ഫ്രീഡം സ്ക്വയര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പൊതുജന നന്മ മുന്‍നിര്‍ത്തി ഐ.ഐ.എ കാലിക്കറ്റ് സെന്റര്‍ സഹകരിച്ച് നഗരത്തില്‍ നടപ്പാക്കിയ നിരവധി പദ്ധതികളില്‍ ഒന്നാണ് ഫ്രീഡം സ്ക്വയര്‍. അക്ഷരാർഥത്തിലും പ്രതീകാത്മകമായും ഒരു നാടിന്റെയും അവിടത്തെ ജനങ്ങളുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഫ്രീഡം സ്ക്വയറെന്നും പ്രാദേശിക നിര്‍മാണ വസ്തുക്കള്‍ പരമാവധി പ്രയോജനപ്പെടുത്തിയുള്ള ജനങ്ങള്‍ക്കായുള്ള നിര്‍മിതിയാണിതെന്നും ജൂറി വിലയിരുത്തി.