നീറ്റ് എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം

02 Mar 2023

News
നീറ്റ് എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം

നീറ്റ് എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം

2022_ 2023 അധ്യായന വർഷം പ്ലസ് ടു സയൻസ് വിഷയത്തിൽ പഠിക്കുന്നതും 2023ലെ നീറ്റ് എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മുമ്പായി ഒരു മാസത്തെ ക്രാഷ് കോഴ്സ് ചെയ്ത് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കോഴിക്കോട് ജില്ലയിലെ

 വിദ്യാർത്ഥികളിൽ നിന്നും പരിശീലനത്തിന് പട്ടികവർഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

താമസ- ഭക്ഷണ സൗകര്യത്തോടുകൂടി സംസ്ഥാനത്തെ പ്രശസ്ത പരിശീലന സ്ഥാപനം മുഖേന ഒരു മാസം നീണ്ടുനിൽക്കുന്ന  പലിശീലന പരിപാടിയുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുന്നതാണ്.

ആവശ്യമായ രേഖകൾ :

  • പേര്, വിലാസം,  ബന്ധപ്പെടാവുന്ന ഫോൺ നമ്പർ ,പ്ലസ് ടു അർദ്ധ വാർഷിക പരീക്ഷ മാർക്ക്, തുടങ്ങിയവ ഉൾക്കൊള്ളുന്ന അപേക്ഷ
  • രക്ഷിതാവിന്റെ സമ്മതപത്രം
  • പ്ലസ് വൺ പരീക്ഷ സർട്ടിഫിക്കറ്റിന്റെ കോപ്പി
  • ജാതി സർട്ടിഫിക്കറ്റ്
  • വരുമാന സർട്ടിഫിക്കറ്റ്

അപേക്ഷ സമർപ്പിക്കേണ്ട ഓഫീസുകൾ :

  • പട്ടികവർഗ്ഗ വികസന ഓഫീസ് കോഴിക്കോട്
  • ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പേരാമ്പ്ര
  • ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് കോടഞ്ചേരി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2023 മാർച്ച് 20.

 കൂടുതൽ വിവരങ്ങൾക്കായി 0495 2376364 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit