
മാനാഞ്ചിറ സ്‌ക്വയറിൽ ഫുട്‌ബോൾ ഫിലിം ഫെസ്റ്റിവൽ ചലച്ചിത്രമേള 15 മുതൽ 17 വരെ സംഘടിപ്പിക്കുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ലോക ഫുട്‌വോളി ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർഥമാണിത്.
ഫുട്‌വോളി അസോസിയേഷൻ, ചലച്ചിത്ര അക്കാദമി, കലിക്കറ്റ് പ്രസ്‌ക്ലബ് എന്നിവ ചേർന്നാണ് സംഘാടനം. 15ന് വൈകിട്ട് 4.30ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനംചെയ്യും. മൂന്നുദിവസവും വൈകിട്ട് ആറുമുതൽ രണ്ട് സിനിമ പ്രദർശിപ്പിക്കും. അതിന് ശേഷം 15 മിനിറ്റ് ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ‘ഖത്തീരിയ’ അറേബ്യൻ മാമാങ്കവും ഉണ്ടാകും.
വാർത്താസമ്മേളനത്തിൽ എ കെ മുഹമ്മദ് അഷ്‌റഫ്, അബ്ദുള്ള മാളിയേക്കൽ, കെ വി അബ്ദുൾ മജീദ്, സുബൈർ കൊളക്കാടൻ, പി നവീന എന്നിവർ പങ്കെടുത്തു.