
കാലിക്കറ്റ് അഗ്രി-ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 20 മുതൽ 29 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കാലിക്കറ്റ് ഫ്ലവർഷോയുടെ ഭാഗമായുള്ള നഗരത്തിലൂടെയുള്ള പുഷ്പാലങ്കൃത വാഹനഘോഷയാത്ര ബുധനാഴ്ച നടക്കും. അലങ്കരിച്ച ഇരുചക്രവാഹനങ്ങളുടെയും നാലുചക്ര വാഹനങ്ങളുടെയും ഘോഷയാത്ര ചെറൂട്ടി റോഡിലെ ഗാന്ധിപാർക്കിൽനിന്ന് വൈകീട്ട് അഞ്ചിന് ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ. ബൈജു ഫ്ലാഗ് ഓഫ് ചെയ്യും. ഘോഷയാത്ര നഗരം ചുറ്റി ബീച്ച് ഹോട്ടൽ പരിസരത്ത് സമാപിക്കും. തുടർന്ന് വിജയികളെ പ്രഖ്യാപിക്കുമെന്ന് ജനറൽ കൺവീനർ അംബിക രമേശ് അറിയിച്ചു.