
പാവമണി റോഡിലെ കോഴിക്കോട് വനിത സ്റ്റേഷൻ സുവർണ ജൂബിലി നിറവിൽ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് വനിതകളുടെ സംരക്ഷണമടക്കം മുൻനിർത്തി രാജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ എന്ന ആശയം രാജ്യത്ത് നടപ്പിലാവുന്നത്.
1973 ഒക്ടോബർ 27ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് രജ്യത്തെ ആദ്യ വനിത പൊലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻ, ആഭ്യന്തര മന്ത്രി കെ. കരുണാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ കോഴിക്കോട് സിറ്റി പൊലീസ് മേധാവി ഓഫിസിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു വനിത സ്റ്റേഷന്റെ തുടക്കം.