
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ ഇന്റർ ലിങ്കിങ്ങ് ഓഫ് എംപ്ലായ്മെന്റ് എക്സ്ചേഞ്ചസ് പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജോബ് ഫെയറുകൾ നടന്നു വരുന്നു. കോഴിക്കോട് ജില്ലാ എക്സ് ചേഞ്ചിന്റെ ഈ മാസത്തെ ആദ്യ ജോബ് ഫെസ്റ്റ് 2023 ജൂൺ 17 ന് കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടക്കുന്നു. 25 ൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ 1000 ഓളം ഒഴിവുകളിലേക്ക് അഭിമുഖം നടത്തി നിയമനം നടത്തും. പങ്കെടുക്കാൻ ആഗഹിക്കുന്ന ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ജൂൺ 17 ന് രാവിലെ 9.30 ന് കൊയിലാണ്ടി ബസ്റ്റാന്റിനു മുന്നിലുള്ള മുനിസിപ്പൽ ടൗൺ ഹാളിൽ എത്തി ചേരേണ്ടതാണ്. പേര് മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നതിന് ഇതോ ടൊപ്പമുള്ള ഗൂഗിൾ ഫോം സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് - 04952370176