
ചെലവ് 800 കോടി രൂപ, 30 ഏക്കറിൽ ഓർഗാനിക് ഫാമും 130 മുറികളുമടക്കമുള്ള സൗകര്യങ്ങൾ, 400 പേർക്ക് ജോലി....പറഞ്ഞുതുടങ്ങിയാൽ പ്രത്യേകതകൾ ഏറെയുണ്ട് ദുബൈ ആസ്ഥാനമായ കെ.ഇ.എഫ് ഹോൾഡിങ്സിന്റെ പുതിയ പദ്ധതിക്ക്. കോഴിക്കോട് നഗരത്തിന് തൊട്ടടുത്ത് ചേലേമ്പ്രയിൽ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സുഖാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണമാണ് കെ.ഇ.എഫ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേരളത്തിന്റെ ആരോഗ്യ പരിരക്ഷ മേഖലയിൽ മാത്രമല്ല, ടൂറിസം മേഖലയിലും നേട്ടങ്ങൾ സമ്മാനിക്കുമെന്ന് കെ.ഇ.എഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ പറയുന്നു.
പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. രണ്ടാംഘട്ട പ്രവർത്തനങ്ങൾ മാർച്ചിൽ ആരംഭിക്കും. 2023 മാർച്ചിൽ പൂർണതോതിൽ പ്രവർത്തിക്കുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്.
Source: Kozhikodejilla.com