കോഴിക്കോട് ജില്ലയിലെ ആ​ദ്യ ബി​സി​ന​സ് ഇ​ൻ​ക്യു​ബേ​ഷ​ൻ സെന്റർ തലക്കുളത്തൂരിൽ ഒരുങ്ങുന്നു

03 Feb 2023

News
കോഴിക്കോട് ജില്ലയിലെ ആ​ദ്യ ബി​സി​ന​സ്‌ ഇ​ൻ​ക്യു​ബേ​ഷ​ൻ സെന്റർ  തലക്കുളത്തൂരിൽ ഒരുങ്ങുന്നു

ത​ല​ക്കു​ള​ത്തൂ​രി​ലെ പ​റ​പ്പാ​റ​യി​ൽ 1.9 ഏക്കറിൽ  ആ​ദ്യ ബി​സി​ന​സ്‌ ഇ​ൻ​ക്യു​ബേ​ഷ​ൻ സെന്റർ  ഒരുങ്ങുന്നു​.   ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ക്യു​ബേ​ഷ​ൻ സെന്ററാണ്  കോ​ഴി​ക്കോ​ട്ട് തുടക്കമാകുന്നത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സം​യു​ക്ത പ​ദ്ധ​തി​യാ​ണി​ത്‌. ഐ.​ടി സം​രം​ഭ​ങ്ങ​ൾ വി​ക​സി​പ്പി​ച്ച്‌ വ്യാ​പാ​ര​മേ​ഖ​ല​യെ സ​ജീ​വ​മാ​ക്കു​ക​യാ​ണ്‌ ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്റ​റി​ന്റെ ദൗ​ത്യം

ജി​ല്ല വ്യ​വ​സാ​യ​കേ​ന്ദ്രം ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ​ക്ക് ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​കാ​രം ന​ൽ​കി​ക്ക​ഴി​ഞ്ഞു. ജി​ല്ല​യി​ലെ ഐ.​ടി മേ​ഖ​ല​യി​ൽ തൊ​ഴി​ൽ​ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള, ന​ല്ല  ആ​ശ​യ​ങ്ങ​ളു​ള്ള യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് അ​ത് സാ​ഫ​ല്യ​മാ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ക​യാ​ണ് ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​ർ​കൊ​ണ്ട് ഒ​ന്നാ​മ​താ​യി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ൻ​കു​ബേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ പ​രി​ശീ​ല​ന​വും സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച്‌ സം​രം​ഭം വി​ക​സി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ര​ണ്ടാ​മ​താ​യി, ആ​ശ​യ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക ത​ല​ത്തി​ലെ​ത്തി​ച്ച​വ​ർ​ക്കു​ള്ള​താ​ണ്. ഇ​വ​ർ​ക്ക് ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ർ​ക്കി​ങ് സ്പേ​സ് ന​ൽ​കും. ഫ​ർ​ണി​ച്ച​ർ,ക​മ്പ്യൂ​ട്ട​ർ, ഇ​ന്റ​ർ​നെ​റ്റ്‌, മ​റ്റ്‌ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാ​മ​ട​ങ്ങു​ന്ന ഓ​ഫി​സ് കു​റ​ഞ്ഞ നി​ര​ക്കി​ൽ ന​ൽ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വ​ലി​യ ഐ.​ടി ക​മ്പ​നി​ക​ൾ​ക്ക് ഇ​വി​ടെ​നി​ന്നും പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് മൂ​ന്നാ​മ​ത്തെ ല​ക്ഷ്യം.

ജി​ല്ല​യി​ലെ ഐ.​ടി മേ​ഖ​ല​യി​ലും തൊ​ഴി​ൽ മേ​ഖ​ല​യി​ലും ഇ​തു​മൂ​ലം വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. വ്യ​വ​സാ​യ​കേ​ന്ദ്ര​ത്തി​നാ​ണ്‌ ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ നി​രീ​ക്ഷ​ണ ചു​മ​ത​ല. വി​ശ​ദ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി അ​ടു​ത്ത മാ​സം ത​ന്നെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് വ്യ​വ​സാ​യ​കേ​ന്ദ്രം മാ​നേ​ജ​ർ കെ.​ടി. ആ​ന​ന്ദ്‌ കു​മാ​ർ പ​റ​ഞ്ഞു. 2024 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ത്തോ​ടെ പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 60 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ടാ​ണ്‌ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും 50,000 രൂ​പ വീ​തം വി​ഹി​ത​മെ​ടു​ത്തു​കൊ​ണ്ടാ​ണ് വേ​ണ്ട പ​ണം സ്വ​രൂ​പി​ക്കു​ക. ഘ​ട്ടം​ഘ​ട്ട​മാ​യി സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit