ജനുവരി 14 മുതൽ ഫറോക്ക് പഴയ പാലം വിവിധ നിറത്തിലുള്ള വൈദ്യുത വെളിച്ചത്തിൽ പ്രകാശിക്കും
12 Jan 2024
News
കാഴ്ചക്കാരുടെ കണ്ണിന് കുളിർമ പകർന്നുകൊണ്ട് ജനുവരി 14 മുതൽ ഫറോക്ക് പഴയ പാലം വിവിധ നിറത്തിലുള്ള വൈദ്യുത വെളിച്ചത്തിൽ പ്രകാശിച്ചു നിൽക്കും.സംസ്ഥാന പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേർന്ന് കേരളത്തിലെ പ്രധാന പാലങ്ങൾ ദീപാലംകൃതമാക്കുന്നതിന്റെ ഭാഗമായാണ് ഫറോക്ക് പഴയപാലം അലങ്കരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ദീപാലം കൃതമാക്കുന്ന സംസ്ഥാനത്തെ ആദ്യ പാലമാണിത്.
പാലങ്ങൾ അലങ്കരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് ഏഴിന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ (കെആർഎഫ്ബി ) ആണ് പാലം ദീപാലംകൃതമാക്കുന്നതിനുള്ള 1.65 കോടി രൂപ ചെലവഴിക്കുന്നത്. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗമാണ് പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നത്.